‘സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്, തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല’: മന്ത്രി വീണാ ജോർജ്

Veena George

സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. തെറ്റു ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരാതി കൊടുക്കുന്നതിന് വനിതാ ശിശു വകുപ്പ് സഹായം നൽകും. സർക്കാരാണ് ഹേമാ കമ്മിറ്റിയെ നിയോഗിച്ചതെന്നും അതിൻമേൽ നടപടി സ്വീകരിച്ചത് സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘കേരളത്തിൻ്റെ പൊതുജനാരോഗ്യം ലോകത്തിന് മാതൃക’: മന്ത്രി വീണാ ജോർജ്

അതേസമയം നടൻ സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ് രംഗത്ത്. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം വേണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും അന്വേഷണം വേണമെന്ന് മുകേഷ് പറഞ്ഞു. ‘എന്‍റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം’-മുകേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here