ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും: മന്ത്രി ഡോ. ആര്‍ ബിന്ദു

ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ. ആര്‍. ബിന്ദു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിന് സമര്‍പ്പിച്ചത്.

ALSO READ:വയനാട് കോണ്‍ഗ്രസില്‍ തമ്മിലടി; യുഡിഎഫ് ജില്ലാ കണ്‍വീനര്‍ രാജിവച്ചു

സ്‌കേറ്റിങ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്ക്, ഫീഡിങ് ഡിസോഡര്‍ ക്ലിനിക്ക് എന്നീ പദ്ധതികളാണ് മന്ത്രി ചടങ്ങില്‍ സമര്‍പ്പിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഓട്ടിസം ന്യൂട്രിഷന്‍ ട്രാക്കറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിപ്മര്‍ ജീവനക്കാര്‍ 137432 രൂപയുടെ ചെക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മന്ത്രിക്ക് കൈമാറി.

ALSO READ:ഷിരൂർ ദൗത്യം; ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല

സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ എംവോക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, കെഎസ്എസ്എം അസി.ഡയരക്റ്റര്‍ കെ. സന്തോഷ് ജേക്കബ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യനൈസന്‍, വാര്‍ഡ് മെമ്പര്‍ മേരി ഐസക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു സ്വാഗതവും ഡയറ്റീഷന്‍ ആന്‍ഡ് റിസര്‍ച്ച് കോഡിനേറ്റര്‍ ആര്‍. മധുമിത നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News