റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും: മന്ത്രി പി രാജീവ്

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇതിനുള്ള നടപടികൾ ആരംഭിച്ചു. വിധി ഒറ്റ നോട്ടത്തിൽ അസാധാരണങ്ങളിൽ അസാധാരണമായ ഒന്നാണ്. വിധി തെറ്റായ സന്ദേശം നൽകും. പ്രോസിക്യൂഷൻ ശരിയായ രീതിയിലാണ് ഇടപെട്ടത്.

Also Read: മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിച്ച കേസാണ്. പ്രതിപക്ഷ നേതാവിൻ്റെ വിമർശനം ഗൗരവത്തിലെടുക്കേണ്ടതില്ല. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു വ്രതമായി സ്വീകരിച്ച ആളാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേസിൽ അപ്പീൽ പോകാനായി അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകി. എത്രയും വേഗം തുടർ നിയമനടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

Also Read: ‘മത വിദ്വേഷവും വംശീയതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വെല്ലുവിളികളെ മറികടക്കാൻ ഈസ്റ്റർ കരുത്തുപകരും’:മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News