ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാന്‍ ഇടം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തിനകം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് ട്രാന്‍സ്‌ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരള (ഡിടിഎഫ്‌കെ) സംസ്ഥാന കണ്‍വന്‍ഷന്‍ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read- മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി; കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്ന് അടിയന്തര പ്രാധാന്യത്തോടെ പരിവര്‍ത്തനം ചെയ്ത് പൊതുസമൂഹത്തിലെ പ്രധാന ശക്തികളായി മാറണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇതിനകം മൂന്നരലക്ഷം പേര്‍ക്ക് വീട് നല്‍കി. എല്ലാവര്‍ക്കും താമസിക്കാന്‍ ഇടം നല്‍കുന്ന ആദ്യത്തെ സര്‍ക്കാരാകും നമ്മുടേത്. സംസ്ഥാനത്തെ 64,006 അതിദരിദ്ര കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത് ഭക്ഷണവും വീടും സൗജന്യ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. അതിദരിദ്രര്‍ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read- ആർഎസ്എസ് ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ സംസ്കാരം നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here