ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടയത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി. മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും. നിലവിൽ രക്ഷാപ്രവർത്തനത്തോട് റെയിൽവേ സഹകരിക്കുന്നുണ്ട്. റെയിൽവേയുടെ അനാസ്ഥയിൽ വിശദീകരണം തേടും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്.

Also Read: കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ടണലിന്റെ റൂട്ട് മാപ്പ് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഫയർ ഫോഴ്‌സ് സംവിധാനവും ഏർപ്പാടാക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. നാല് റെയിൽ പാളങ്ങൾ തോടിന് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 117 മീറ്റർ ആണ് ഇതിന്റെ നീളം. അതിൽ 70 മീറ്റർ പരിശോധന കഴിഞ്ഞു. തോടിന് കുറുകെയുള്ള നെറ്റിന്റെ ഇരുവശവും പൊട്ടിക്കിടക്കുകയാണ്. അതിലൂടെ പോകാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. വെള്ളം മലിനമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: വാക്ക് മാറ്റുമോ വിജയ്? ആരാധകർക്കിത് ആഘോഷ രാവ്, അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News