ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്: മുഖ്യമന്ത്രി

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിയുന്നത്ര വേഗത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കേരളത്തിന് അഭിമാനവും അംഗീകാരവും; കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

തിരുവനന്തപുരം കവടിയാറില്‍ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, വി കെ പ്രശാന്ത് എംഎല്‍എ, അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:“ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം”; കെ ടി ജലീൽ എംഎൽഎയുടെ പുസ്തകം പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News