കേരളത്തില്‍ കുറഞ്ഞത് അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഐടിയിലും അനുബന്ധ മേഖലകളിലുമായി കേരളത്തില്‍ കുറഞ്ഞത് 5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ സൗഹൃദമല്ല എന്ന ചിലരുടെ പ്രചരണം സംരംഭകര്‍ തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിന്റെയും കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ കൊച്ചി ക്യാമ്പസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

ALSO READ: മധ്യപ്രദേശില്‍ മദ്യപിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അധ്യാപകന്‍, അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

ഭൂമി ലഭ്യതക്കുറവാണ് വ്യവസായവത്ക്കരണത്തില്‍ കേരളം നേരിടുന്ന പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അനുഗുണമായ വ്യവസായങ്ങള്‍ കണ്ടെത്തുകയാണ് പരിഹാരമെന്നും അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യവസായം ചെയ്യാന്‍ കഴിയില്ല എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥാപിത താത്പര്യക്കാര്‍ക്കുള്ള മറുപടിയാണ് ഐബിഎസ് കമ്പനിയുടെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥം നിർമ്മിച്ച ജി സ്മാരകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വ്യവസായ മന്ത്രി പി രാജീവ്, ഐ.ടി.കാര്യ ഉന്നതാധികാര സമിതി ചെയര്‍മാനും ഇന്‍ ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍, , ഐ.ബി.എസ്. സോഫ്റ്റ് വെയര്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അര്‍മിന്‍ മീര്‍, ഐ.ബി.എസ്. എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration