സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മനോഭാവം മതനിരപേക്ഷമാകണമെന്നും തുല്യത എല്ലാ പൗരന്മാരുടേയും അവകാശമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉന്നത വിജയം കൈവരിച്ചരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കുറഞ്ഞ ചെലവില്‍ ആണ് സിവില്‍ സര്‍വീസ് അക്കാദമി പരിശീലനം നല്‍കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്‍നിരയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവസരവും പിന്തുണയും അക്കാദമി നല്‍കുന്നുണ്ട്. ഇത്തവണ 54 പേരാണ് വിജയിച്ചത്. കഴിഞ്ഞ തവണ 37 പേരായിരുന്നു ജയിച്ചത്. സിവില്‍ സര്‍വീസ് ലക്ഷ്യമായി കാണുന്നവരില്‍ വര്‍ധന ഉണ്ടായിരിക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യം.
ALSO READ:മാന്നാറിൽ 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവം; മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
സാമൂഹികവും സാമ്പത്തികവുമായ പൂര്‍ണ വളര്‍ച്ചയിലേക്ക് രാജ്യത്തിന് എത്താന്‍ സാധിച്ചിട്ടില്ല, അത് പരിശോധിക്കണം. കേരളത്തിന്റെ ജനകീയ ബദല്‍ മാര്‍ഗം ഇന്ത്യയില്‍ മറ്റിടങ്ങളില്‍ എത്തിക്കാന്‍ കഴിയണം. ഇതിന് നൂതന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ ആണ് യജമാനന്‍മാര്‍ എന്ന കാഴ്ചപ്പാട് ഉണ്ടാകണം. മതനിരപേക്ഷമാകണം മനോഭാവം. ഇവിടെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം ആണ് എന്നത് ഓര്‍ക്കണം. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ്. ഭരണഘടന ആണ് നിങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ടത്- മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here