‘കോളനി’ പദം ഒഴിവാക്കിയ സർക്കാരിന്റെ തീരുമാനം സാമൂഹ്യ പരിഷ്കരണത്തിന്റെ സുപ്രധാന കാൽവയ്പ്പ്; നജീബ് കാന്തപുരം

കോളനി എന്ന പദം ഒഴിവാക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനം സാമൂഹ്യ പരിഷ്കരണത്തിന്റെ സുപ്രധാന കാൽവയ്പ്പെന്ന് എംഎൽഎ നജീബ് കാന്തപുരം. ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ ഒരു വർഷം മുൻപ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന് നിവേദനം നൽകിയിരുന്നു. ആവശ്യത്തിനുമേൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നൽകിയ അദ്ദേഹം മന്ത്രി പദവി ഒഴിയുന്നതിന് മുൻപ് ആ വാക്ക് പാലിച്ചുവെന്നും നജീബ് കാന്തപുരം പറഞ്ഞു.

Also read:മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ നാളെയും വാദം തുടരും

2023 സെപ്റ്റംബർ 13നാണ് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന് നിവേദനം നൽകിയത്. കോളനി എന്ന പദത്തിന് പകരം സദ്ഗ്രാമം എന്ന് ഉപയോഗിക്കണം എന്നായിരുന്നു നിവേദനത്തിലെ ആവശ്യം. കോളനികൾ എന്ന വാക്ക് ആക്ഷേപമായി ഉപയോഗിക്കുന്നുവെന്നും ഇവിടെ കഴിയുന്ന മനുഷ്യരെ അധമരായി ചിത്രീകരിക്കുന്നുവെന്നും നിവേദനത്തിൽ പറയുന്നു. ആവശ്യത്തിനുമേൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നൽകിയ മന്ത്രി ഇന്നലെ പദവി ഒഴിയുന്നതിന് മുൻപ് ആ വാക്ക് പാലിച്ചുവെന്ന് നജീബ് കാന്തപുരം പറഞ്ഞു.

Also read:തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

ഇത് ആദ്യ ചുവടുവയ്പ്പാണ്. തുടർ പദ്ധതികൾ വേണമെന്നും കുട്ടികളടക്കമുള്ളവർ വിവേചനം അനുഭവിക്കുന്നത് നേരിൽകണ്ടറിഞ്ഞതിനാലാണ് നിവേദനം നൽകിയതെന്നും നജീബ് കാന്തപുരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News