ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയറാണ്; മന്ത്രി സജി ചെറിയാൻ

Saji Cheriyan

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണ് എന്ന് മന്ത്രി സജി ചെറിയാൻ. കോടതി നിർദ്ദേശങ്ങൾ അതുപോലെ പാലിച്ചിട്ടുണ്ട് കമ്മീഷൻ പുറത്തു വിടരുതെന്ന് പറഞ്ഞ ഭാഗങ്ങൾ മാത്രമാണ് പുറത്ത് വിടാതിരുന്നത് കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണ്. കോടതിയും കമ്മീഷനും ഇക്കാര്യങ്ങൾ പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സിനിമയിലെ സ്ത്രീപക്ഷത്തിന്റെ പ്രശ്നങ്ങൾക്ക് ഒപ്പമാണ്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമ്മിറ്റി നിലവിൽ വരുന്നത് സർക്കാരിനെ ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പത്തു ദിവസത്തെ സന്ദർശനത്തിനായി, യാക്കോബായ സഭ പരമാധ്യക്ഷൻ കേരളത്തിലെത്തി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങളെല്ലാം പുറത്ത് വിട്ടു, എല്ലാം സുതാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കാര്യങ്ങൾ നടപ്പാക്കുമെന്നും. സിനിമ നയം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരിയോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. കോടതി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാറിനും ഉദ്യോഗസ്ഥർക്കും ഒരു വീഴ്ചയും പറ്റിയിട്ടില്ല എല്ലാം നിയമപരമായി മാത്രം നടപ്പാക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണെന്നും പേജുകൾ പുറത്തുവിടുന്നതിനെ സർക്കാർ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News