ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ മറുപടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ മറുപടി. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് ഗവര്‍ണര്‍ക്ക് മറുപടി കത്ത്.

ALSO READ:പ്രതിപക്ഷത്തിന്‍റെ ചീട്ടുകീറിയ അടിയന്തരപ്രമേയം

എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതും, സ്വീകരിച്ച നടപടികളും കത്തില്‍ പരാമര്‍ശിക്കുന്നു. സുജിത്ത് ദാസിനെതിരെ എടുത്ത നടപടിയും കത്തില്‍ പറയുന്നു.

ALSO READ:മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട്; നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം

ആരുടെയും ഫോണ്‍ കോളുകള്‍ അനധികൃതമായി ചോര്‍ത്തുന്നില്ലെന്ന് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കി. പി വി അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ചോദിച്ചത്.

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും അത്തരക്കാരാരും രക്ഷപ്പെടില്ലെന്നും കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration