ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം: എ കെ ബാലൻ

ഇപ്പോഴത്തെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം എന്ന് എ കെ ബാലൻ. അതുപോലെ എസ്എഫ്ഐ കരിങ്കൊടി കാട്ടുമെന്നേ പ്രഖ്യാപിച്ചിട്ടുള്ളൂ. ഒരു പൊലീസുകാരൻറെ സംരക്ഷണം ഉണ്ടായാൽ പോലും എസ്എഫ്ഐയുടെ ആക്രമണം ഗവർണർക്കു നേരെ ഉണ്ടാകില്ല എന്നും ഭരണഘടനാ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

ALSO READ: ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സംഘർഷമുണ്ടാക്കുന്നു: മന്ത്രി ആർ ബിന്ദു

പൊലീസുകാരുടെ നടുവിൽ നിന്ന് എസ്എഫ്ഐയെ വെല്ലുവിളിക്കുകയാണ് ഗവർണർ  എസ്എഫ്ഐക്കാർ ഒരു വിധത്തിലും ഗവർണറെ ആക്രമിക്കില്ല അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. സർവകലാശാലയുടെ ചാൻസലറാണ് താങ്കൾ. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെ പെരുമാറരുത്, ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണം.

ALSO READ: ഗവർണർക്ക് അധികം വൈകാതെ കുതിരവട്ടത്തേക്ക് ഒരു മുറി ഒരുക്കേണ്ടി വരും: വിമർശനവുമായി പി പി ദിവ്യ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനിയന്ത്രിതമായ പെരുമാറ്റത്തിൽ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെയല്ല പെരുമാറേണ്ടത്. പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. അതുമല്ലെങ്കിൽ ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News