‘പ്രധാനമന്ത്രി സിനിമ കണ്ടു കാണും’, ‘ദി കേരള സ്റ്റോറി’യില്‍ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിനിമയെക്കുറിച്ച് പറയാൻ ഞാൻ ആളല്ലെന്നും സിനിമ താൻ കണ്ടിട്ടില്ല എന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. പ്രധാനമന്ത്രി ആ സിനിമ കണ്ട് കാണും. അതുകൊണ്ടായിരിക്കും അദ്ദേഹം  അഭിപ്രായം പറഞ്ഞത് എന്നും ഗവർണർ കൂട്ടിച്ചേർത്തു.

യഥാർഥ സംഭവമാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ  അവകാശപ്പെടുന്നുവെങ്കിൽ
അത് അന്വേഷിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അതേക്കുറിച്ച് തുറന്നു പറയാൻ എല്ലാർക്കും അവകാശമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ആരോപണപ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം വസ്തുതകൾ അന്വേഷിക്കട്ടെ. തെറ്റ് നടന്നുവെങ്കിൽ സർക്കാർ നടപടിയെടുക്കട്ടെ എന്നും ഗവർണർ പറഞ്ഞു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എന്തെങ്കിലും വെളിച്ചത്തു വന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. അതിന് ആവശ്യമായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News