അഹമ്മദ് ദേവര്‍കോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവര്‍ണര്‍ അംഗീകരിച്ചു

മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവര്‍ണര്‍ സ്വീകരിച്ചു. എല്‍.ഡി.എഫിലെ ധാരണ അനുസരിച്ചാണ് ഇരുവരും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം രാജിവച്ചത്. ഗതാഗതവകുപ്പാണ് ആന്റണി രാജു കൈകാര്യം ചെയ്തിരുന്നത്. തുറമുഖ, പുരാവസ്തു വകുപ്പാണ് അഹമ്മദ് ദേവര്‍കോവിലിന് നല്‍കിയിരുന്നത്.

READ ALSO:മൗണ്ട് സിയോണ്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം; രാഷ്ട്രീയവത്ക്കരിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയും സഹപാഠിയും

ഇരുവര്‍ക്കും പകരം കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

READ ALSO:കൊച്ചിയില്‍ കഞ്ചാവിന്റെ കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും; 4 പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News