ബില്ലുകളില്‍ ഒപ്പിടാതെയുള്ള ഗവര്‍ണറുടെ നടപടി; ഹര്‍ജി നാളെ പരിഗണിക്കും

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരായ കേരളത്തിന്റെ പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. റിട്ട് ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേരളത്തിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ഹാജരായി.

Also Read; പറഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; ചില്ല് എറിഞ്ഞുപൊട്ടിച്ച് വയോധിക

ഗവര്‍ണര്‍ക്കെതിരായ റിട്ട് ഹര്‍ജിയില്‍ രാജ്ഭവന്‍ സെക്രട്ടറി നാളെയാണ് മറുപടി പറയേണ്ടത്. പഞ്ചാബ് ഗവര്‍ണറുമായി ബന്ധപ്പെട്ട ഉത്തരവ് വായിച്ചു നോക്കിയ ശേഷം മറുപടി നല്‍കാനാണ് സുപ്രീംകോടി നിര്‍ദേശിച്ചത്. ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണറോട് സമയപരിധി നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News