പ്രതിഷേധക്കാര്‍ക്കിടയില്‍ ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനം

പ്രതിഷേധിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനമെന്ന വിദഗ്ദര്‍. കരിങ്കൊടി പ്രകടനവും പ്രതിഷേധങ്ങളും അസാധാരണമല്ലെങ്കിലും വിഐപി വാഹനം നിര്‍ത്തി പുറത്തിറങ്ങി വെല്ലുവിളിക്കുന്നത് അപൂര്‍വ സംഭവം. യാത്രാമധ്യേ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും വിഐപി സാധാരണ പുറത്തിറങ്ങാറില്ല.

എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിക്ഷേധം പൊലീസ് തടഞ്ഞു. ഗവര്‍ണര്‍ക്ക് സുഗമായി റോഡിലുടെ കടന്നുപോകാം. പക്ഷെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകോപിതനായി റോഡിലേക്ക് ചാടിയിറങ്ങി. ഈ നടപടി പ്രോട്ടോക്കോള്‍ ലംഘനമെന്ന് വിദഗ്ദര്‍ പറയുന്നു.- ഹോള്‍ഡ്.

Also Read:  പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ട്: പി എം എ സലാം

കരിങ്കൊടി പ്രകടനവും പ്രതിഷേധങ്ങളും അസാധാരണമല്ലെങ്കിലും വിഐപി വാഹനം നിര്‍ത്തി പുറത്തിറങ്ങി വെല്ലുവിളിക്കുന്നത് അത്യപൂര്‍വങ്ങളില്‍ അപൂര്‍വം.യാത്രാമധ്യേ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും വിഐപി പുറത്തിറങ്ങാറില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തിലിരുന്ന് തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷിതമായി മുന്നോട്ട് പോകാനുള്ള വഴിയൊരുക്കുകയാണ് പതിവ്. സെക്യൂരിറ്റി ഓഫീസറെ കൂടാതെ എഡിസിയും ഗവര്‍ണര്‍ക്കൊപ്പം ഉണ്ടായിരുന്നു. വാഹനവ്യൂഹത്തിന് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമില്ലെന്നും യാത്ര തുടരാമെന്നുമുള്ള അഭിപ്രായമാണ് ഇരുവരും ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇത് വകവെക്കാതെയാണ് ഗവര്‍ണര്‍ വാഹനം നിര്‍ത്താന്‍ നിര്‍ദേശിച്ചത്. വാഹനത്തില്‍ നിന്ന് ഇറങ്ങരുതെന്ന് എഡിസി ഗവര്‍ണറോട് അപേക്ഷിക്കുന്ന രംഗവും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍ തന്നെ പുറത്തിറങ്ങിയാല്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുമെന്ന കാര്യവും ഗൗരവതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News