മാധ്യമങ്ങളോട് പ്രകോപിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാന്‍ഡിലായതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഗവര്‍ണര്‍ പ്രകോപിതനായത്. അതൊന്നും എനിക്ക് അറിയേണ്ട കാര്യമില്ല. തനിക്ക് പലസ്ഥലങ്ങളില്‍ നിന്നും ലിസ്റ്റ് കിട്ടും. അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. തനിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത്തരം ചോദ്യങ്ങള്‍ തുടര്‍ന്നാല്‍ ഞാന്‍ മാധ്യമങ്ങളെ കാണുന്നത് നിര്‍ത്തും. ഞാന്‍ എന്ത് പറയണം എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമെന്നും ഗവര്‍ണര്‍ ചോദിച്ചു.
ALSO READ: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം കൊല്‍ക്കത്തയില്‍
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്ഐ. തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു. ചാക്കയിലും, ജനറല്‍ ഹോസ്പിറ്റല്‍ പരിസരത്തുമാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഡിസംബര്‍ 21ന് ഗവര്‍ണര്‍ രാജ്ഭവനില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയും എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. നേരത്തെ, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധം എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here