കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് സ്റ്റേ; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്  ഹൈക്കോടതിയിൽ നിന്ന് വീണ്ടും  തിരിച്ചടി. ഓപ്പണ്‍, കാര്‍ഷിക സര്‍വകലാശാലകളിലെയും  സെര്‍ച്ച് കമ്മിറ്റി നടപടികൾ  കോടതി  തടഞ്ഞു. കഴിഞ്ഞ ദിവസം കുഫോസ് , മലയാളം, എം ജി, കേരള സർവ്വകലാശാലകളിലെ വി സി നിയമനത്തിന് സെർച്ച് കമ്മറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു.  ആറ് സര്‍വകലാശാലകളിലെയും വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ഇതോടെ സ്‌റ്റേയായി . ഇന്ന് പരിഗണിച്ച രണ്ട് ഹര്‍ജികളിലും ചാന്‍സലറോട് ഹൈക്കോടതി വിശദീകരണം തേടി. ഹർജികളിൽ  പിന്നീട് കോടതി വാദം കേൾക്കും.

ALSO READ: ഊണിനൊപ്പം അച്ചാർ നൽകിയില്ല; ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് ഭീമൻ തുക

അതേസമയം സർവകലാശാല വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണർക്ക് തിരിച്ചടി നേരിട്ടിരുന്നു. മൂന്ന് സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞിരുന്നു കേരള, എംജി, മലയാളം സർവകലാശാലകളിലെ നടപടികൾക്കാണ് സ്റ്റേ.കുഫോസ് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണവും സ്റ്റേ ചെയ്തതിരുന്നു.

ALSO READ: ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News