എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനറുകള്‍ കണ്ട് കുപിതനായി ഗവര്‍ണര്‍. ബാനറുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് വേദിയായത്. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍ക്ക് ഇന്ന് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നില്ല.
കോഴിക്കോട് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങിയെത്തിയ ഗവര്‍ണര്‍ പോസ്റ്ററുകള്‍ കണ്ട് കുപിതനായി. സംഘി ഗവര്‍ണര്‍ വാപ്പസ് ജാവോ, ഗവര്‍ണര്‍ ഗോബാക്ക് എന്നെഴുതിയ ബോര്‍ഡുകളാണ് അഴിച്ചുനീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
Also Read : പത്തനംതിട്ട സ്റ്റേഡിയവും സ്മാർട്ടാകും, കളറാകും; മന്ത്രി എം ബി രാജേഷ്
വൈസ് ചാന്‍സിലറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല. പിന്നാലെ രാജഭവന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിസിയോട് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്ക് സ്വകാര്യ പരിപാടികള്‍ ആയതിനാല്‍ ഇന്ന് എസ്എഫ്‌ഐയുടെ പ്രതിഷേധം ഉണ്ടായിരുന്നില്ല. നാളെ സെനറ്റ് ഹാളില്‍ നടക്കുന്ന സെമിനാറിന് ശേഷം വൈകിട്ട് ഗവര്‍ണര്‍ തിരുവനന്തപുരത്തേക്ക് തിരിയ്ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here