വീണ്ടും തിരിച്ചടി; ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിയെ നിയമിക്കാന്‍ ഗവര്‍ണര്‍ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റി സ്‌റ്റേ ചെയ്തു

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് പ്രതിനിധി ഇല്ലാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റി ഹൈക്കോടതി സ്‌റ്റേ ചെയ്തു. യൂണിവേഴ്‌സിറ്റി സിന്‍ഡികേറ്റ് അംഗങ്ങളായ അഡ്വ. ബിജു കെ. മാത്യു, ഡോ. ജെ. ശ്രീവല്‍സന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ALSO READ: വീണ്ടും തിരിച്ചടി; ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിയെ നിയമിക്കാന്‍ ഗവര്‍ണര്‍ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റി സ്‌റ്റേ ചെയ്തു

അതേസമയം ഗവര്‍ണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടു. ഓപ്പണ്‍, കാര്‍ഷിക സര്‍വകലാശാലകളിലെയും സെര്‍ച്ച് കമ്മിറ്റി നടപടികൾ കോടതി തടഞ്ഞു. കഴിഞ്ഞ ദിവസം കുഫോസ് , മലയാളം, എം ജി, കേരള സർവ്വകലാശാലകളിലെ വി സി നിയമനത്തിന് സെർച്ച് കമ്മറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു. ആറ് സര്‍വകലാശാലകളിലെയും വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ഇതോടെ സ്‌റ്റേയായി . ഇന്ന് പരിഗണിച്ച രണ്ട് ഹര്‍ജികളിലും ചാന്‍സലറോട് ഹൈക്കോടതി വിശദീകരണം തേടി. ഹർജികളിൽ പിന്നീട് കോടതി വാദം കേൾക്കും.

ALSO READ: അമ്മത്തൊട്ടിലിൽ പുതിയ അഥിതിയായി പൊൻ ‘കതിർ ‘ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News