മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. വിഷയത്തില്‍ മൂന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ നടപടി.
മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി അനധികൃതമായി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി കയ്യടക്കി എന്നാണ് ആരോപണം. എന്നാല്‍, ഇത് രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
‘1988-ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഗവര്‍ണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here