സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; ആരിഫ് മുഹമ്മദ് ഖാൻ

തനിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ.കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്നും തന്നെ സമ്മർദ്ദത്തിലാക്കി കാര്യം നേടാൻ സാധിക്കുമെന്ന് സർക്കാർ കരുതേണ്ട എന്നും താൻ അതിന് വഴങ്ങുന്ന ആളല്ല എന്നും ഗവർണർ പ്രതികരിച്ചു.

Also read:നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമായ നിലപാട്: മുഖ്യമന്ത്രി

അതേസമയം, ബില്ലുകളിൽ ഒപ്പിടാതിരിക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാന നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസ്സാക്കിയ 8 ബില്ലുകള്‍ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവര്‍ണ്ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയുണ്ടായി. നീണ്ട കാലയളവിനുശേഷവും ഈ ബില്ലുകള്‍ നിയമമായിട്ടില്ല. കേരളത്തിലെ സര്‍വ്വകലാശാലാ നിയമനങ്ങളുടെ ഏകീകരണം യു.ജി.സി നിബന്ധനകള്‍ക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തില്‍ പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതു കാരണം, സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. കേരള പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News