തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ: മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ

മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ.”രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്നിക്കുന്ന എല്ലാവര്‍ക്കും എന്റെ മേയ് ദിന ആശംസകള്‍. തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ” എന്നാണ് ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞത്.

also read: ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്

അതേസമയം സ്പീക്കർ എ എൻ ഷംസീറും മെയ് ദിന ആശംസകൾ അറിയിച്ചു. ‘ലോകമെമ്പാടുമുള്ള സാമൂഹിക-സാമ്പത്തിക മേഖലകളെ സ്മരിക്കുന്ന ഒരു ദിനമാണ് മെയ്ദിനം.ലോകസാമ്പത്തികക്രമത്തിന്റെ അടിസ്ഥാനമായ തൊഴിലാളികളുടെ അധ്വാനത്തിന്, അവകാശങ്ങള്‍ക്കായുള്ള പോരാട്ട വീര്യത്തിന്, ഈ ലോക തൊഴിലാളി ദിനത്തില്‍ അഭിവാദ്യങ്ങള്‍.എല്ലാവര്‍ക്കും എന്റെ മെയ്ദിനാശംസകള്‍’ എന്നാണ് ഷംസീർ ആശംസ അറിയിച്ചത്.

also read: സമസ്തക്കെതിരായ ലീഗിന്റെ ഭീഷണി: പൊതുസമൂഹം ഇടപെടും; ഐ.എന്‍.എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News