ബിജെപി നേതാക്കളെക്കാൾ ഗവർണർ ഭക്തി കൂടുതൽ കോൺഗ്രസ് നേതാക്കൾക്ക്: മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസ് നേതാക്കൾക്ക് ബിജെപി നേതാക്കളെക്കാൾ ഗവർണർ ഭക്തി കൂടുതലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പത്തനാപുരത്ത് നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൻ്റെ ഒരു ആവശ്യം പോലും പാർലമെൻറിൽ ഉന്നയിക്കാത്ത ശശി തരൂർ ഇപ്പോൾ ഗവർണറുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർക്കെതിരെ ബാനർ ഉയർന്നു

സാധാരണ ഒരു ഗവർണറും പറയാത്ത അപകീർത്തിപരമായ വാക്കുകളാണ് കേരള ഗവർണർ പറയുന്നത്. ഗവർണർ ജനങ്ങളെയും കേരളത്തിലെ ഭരണസംവിധാനത്തെയും വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്. ഇതുപോലുള്ള ഗവർണർ ഇന്ത്യയിൽ ഒരു സംസ്ഥാനത്തുമില്ല. ഭരണഘടനാ വിദഗ്ധർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊതുവിദ്യാഭ്യാസ മേഖല നേട്ടങ്ങളുടെ നെറുകയിലാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി അയ്യായിരത്തിൽ അധികം കോടി രൂപയാണ് ചെലവഴിച്ചത്. 33,000 ൽ അധികം പി എസ് സി നിയമനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ മാത്രം നടത്തി. 44,000 ൽ അധികം ഹൈടെക് ക്ലാസ് മുറികൾ വിദ്യാർത്ഥികൾക്കായി ഒരുക്കി. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. 1,3,5,7,9 ക്ലാസുകളിൽ പുതിയ പാഠ പുസ്തകങ്ങൾ 2024 ജൂൺ മുതൽ ലഭ്യമാക്കും. 2025 ഓടെ ബാക്കി പുസ്തകങ്ങളും പുറത്തിറക്കും.

ALSO READ: ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’: വിമർശനവുമായി എം വി ജയരാജൻ

തൊഴിൽ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനായി. ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ കേരളം ഒന്നാമതാണ്.കാർഷിക, കാർഷികേതര, നിർമ്മാണ മേഖലകളിൽ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികം കൂലി കേരളം നൽകുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. 84 തൊഴിൽ മേഖലകളിൽ കേരളം മിനിമം വേതനം പ്രഖ്യാപിച്ചു കഴിഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകളിലെ മിനിമം വേതനം ഉറപ്പാക്കാൻ ഇൻകം സപ്പോർട്ട് സ്‌കീമിൽ ഈ സർക്കാർ ഇതുവരെ അനുവദിച്ചത് 106.40 കോടി രൂപയാണ്. തൊഴിലാളി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 16 ക്ഷേമനിധി ബോർഡുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കാര്യവും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News