ഗവര്‍ണ്ണറെ കരിങ്കൊടി കാണിച്ച കേസില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. തിരുവനന്തപുരം ജില്ല വിട്ടുപോകരുതെന്നും മാതാപിതാക്കളില്‍ ഒരാള്‍ വീതം ജാമ്യം നില്‍ക്കണമെന്നുമാണ് ഉപാധി.
കോളേജിലെ അറ്റന്‍ഡന്‍സ് രേഖകള്‍ മൂന്ന് മാസം കൂടുമ്പോള്‍ ഹാജരാക്കണം. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയത്. കണ്‍ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ യദു കൃഷ്ണന്‍, ആഷിക് പ്രദീപ്, ആശിഷ് ആര്‍.ജി., ദിലീപ്, റയാന്‍, അമന്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം പാളയത്ത് ഗവര്‍ണ്ണറെ കരിങ്കൊടി കാട്ടി വാഹനം തടഞ്ഞുവെന്നാണ് കണ്‍ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here