ലൈംഗികാരോപണ വിവാദത്തില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് 

ലൈംഗികാരോപണ വിവാദത്തില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. തനിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും അതിരുകടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയ പ്രേരിതമായി മാത്രം പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് അവകാശമില്ല.

സര്‍ക്കാര്‍ അതിരുവിട്ടാല്‍ നടപടി ഉറപ്പെന്നും ബംഗാള്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ട കാര്യമില്ലന്നും ഇതൊരു തമാശ മാത്രമാണന്നും ബംഗാള്‍ ഗവര്‍ണര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News