കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ ഗവർണറും ഭാഗമാവുകയാണെന്ന് മുഖ്യമന്ത്രി. കേരളീയ മനസ്സ് ബിജെപിയെ സ്വീകരിക്കുന്നില്ല, അതിലുള്ള അമർഷമാണ് കേന്ദ്രത്തിന് കേരളത്തോടെന്നും മുഖ്യമന്ത്രി കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് നവകേരള സദസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രശ്നം. അതിനെതിരെ നാട് ഒന്നിച്ചു നിൽക്കണം. അതാണ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്.
എന്നാൽ നിങ്ങളുമായി യോജിച്ച് ഒന്നിനും ഇല്ലെന്ന് കോൺഗ്രസ് പറഞ്ഞു. നാട് ഒന്നിച്ചുനിൽക്കാനായി ചർച്ചകൾക്ക് തയാറാണെന്ന് പറഞ്ഞിട്ടും കോൺഗ്രസ് യോജിക്കാൻ തയാറായില്ലെന്നും മുഖൈമന്ത്രി പറഞ്ഞു.
Also Read: ഒരു ബാനർ അഴിച്ചാൽ ലക്ഷോപലക്ഷം ബാനർ കെട്ടാൻ കരുത്തുള്ള സംഘടനയാണ് എസ്എഫ്ഐ: മന്ത്രി സജി ചെറിയാൻ
ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കണ്ണൂരിനോട് ഇത്രയധികം ദേഷ്യം തോന്നാൻ കാരണമുണ്ട്. കണ്ണൂരിൽ വർഗീയ കലാപത്തിന് ആർഎസ്എസ് ശ്രമിച്ചു. അതിന്റെ ഭാഗമായി കള്ളക്കഥകൾ പ്രചരിപ്പിച്ചു. ആ കലാപത്തിൽ പലർക്കും സ്വത്തുക്കളും ആരാധനാലയങ്ങളും നഷ്ടപ്പെട്ടു. പക്ഷേ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്കാണ്. ആത്മാഹുതി ചെയ്തും ഞങ്ങൾ മതനിരപേക്ഷത കാത്തു. ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇതെല്ലാം പറയുന്നതും തന്നെ യജമാനന്മാരായ ആർഎസ്എസുകാർക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here