നിരന്തരം രാഷ്ട്രീയ അക്രമം നടത്തുന്ന ഗവര്‍ണര്‍ എല്ലാ അതിരുകളും ലംഘിച്ചു: സിപിഐഎം പൊളിറ്റ് ബ്യൂറോ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച്‌ സിപിഐഎം പൊളിറ്റ് ബ്യൂറോ.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ അക്രമം നടത്തുന്ന ഗവര്‍ണര്‍ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.

ALSO READ: ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം: എ കെ ബാലൻ

കേരള സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയുടെ തുടക്കം എന്ന പ്രസ്താവന അതിന് ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികള്‍ സംസ്ഥാനത്തെ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുമെന്നും പ്രസ്താവനയിൽ പറയുന്നു. സെനറ്റിലേക്ക് ആര്‍എസ്എസ് ആളുകളെ നോമിനികളാക്കി ചാന്‍സിലര്‍ പദവി ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അത് തന്നെയാണ് അവർ ചെയ്യുന്നതെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ALSO READ: സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സമരത്തെ മുന്‍നിര്‍ത്തി മുഖമന്ത്രിയെയും അപമാനിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. അതുപോലെ ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ആരിഫ് മുഹമ്മജദ് ഖാന്‍ തെളിയിച്ചെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News