ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സിസാ തോമസ് കേസിലെ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. ഹൈക്കോടതി ഉത്തരവ് കെടിയു ആക്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി. കേരള സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ച ചാന്‍സലറുടെ നടപടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. താല്‍ക്കാലിക വി സി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് വേണം എന്നായിരുന്നു കോടതി ഉത്തരവ്.
തനിക്കെതിരായ ഈ ഉത്തരവില്‍ വ്യക്തത വേണമെന്നായിരുന്നു ഗവര്‍ണറുടെ പുതിയ ഹര്‍ജിയിലെ ആവശ്യം. കണ്ണൂര്‍ സര്‍വകലാശാല വി സി യായി ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവാണ് ചാന്‍സലര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വ്യക്തത വേണമെന്ന ആവശ്യം ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരസിച്ചു.
ALSO READ: http://‘ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മുഖ്യമന്ത്രി
സിസ തോമസ് കേസിലെ ഹൈക്കോടതി ഉത്തരവ് കെ ടി യു ആക്ടിന്റെ അടിസ്ഥാനത്തിലാണെന്നും, ഗോപിനാഥ് രവീന്ദ്രന്‍ കേസിലെ സുപ്രീംകോടതി ഉത്തരവ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആക്റ്റിന്റെ അടിസ്ഥാനത്തിലാണെന്നും ഡിവിഷന്‍ വ്യക്തമാക്കി . ഇതിനാല്‍ സിസ തോമസ് കേസിലെ ഹൈക്കോടതി മുന്‍ഉത്തരവില്‍ വ്യക്തത ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരായ ഹൈക്കോടതി വിധി പുനഃപരിശോധിക്കുവാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം. ഗവര്‍ണറുടെ ഈ ലക്ഷ്യമാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിലൂടെ ഇല്ലാതായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here