ഗവർണർ കേരളത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: മന്ത്രി കെ. രാജൻ

യഥാർത്ഥത്തിൽ ഒരു ജനാധിപത്യ കേരളത്തിന്റെ ക്ഷമ പരീക്ഷിക്കാനും അതിന്റെ മാന്യതയെ വെല്ലുവിളിക്കാനും ഉള്ള ഒരു നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മന്ത്രി കെ. രാജൻ. കോട്ടയത്ത് നവകേരള സദസിനിടെ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അകത്തു പോയി താമസിക്കുമെന്ന വെല്ലുവിളി കേരളത്തിലെ ഗവർണറെ ഭാഗത്തുനിന്ന് ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: കേരളത്തിലെ കാവിവത്കരണ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുന്നു: മന്ത്രി സജി ചെറിയാൻ

കോടതി ഗവർണർ നോമിനേറ്റ് ചെയ്ത നാല് പേരെയും സ്റ്റേ ചെയ്യുകയും, അക്ഷരാർത്ഥത്തിൽ പരിശോധിക്കുവാൻ വയ്ക്കുകയോ ചെയ്തു. ഈ സാഹചര്യത്തിൽ, അദ്ദേഹം യൂണിറ്റ് ചെയ്യപ്പെട്ടവരുടെ യോഗ്യത എന്താണെന്ന് ജനാധിപത്യ കേരളത്തോട് വെളിപ്പെടുത്തുന്നതിന് പകരം, ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കി ഈ കാര്യത്തിനെ മറ്റൊരുതരത്തിൽ ആക്കി മാറ്റാനുള്ള ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനുവേണ്ട നേതൃത്വം എക്സിക്യൂട്ടീവിന്റെ ചെയർമാൻ തന്നെ പരീക്ഷിക്കുക എന്ന് പറഞ്ഞാൽ അത് കേരളത്തിന്റെ തന്നെ സാമാന്യ യുക്തി ബോധത്തിന് അപ്പുറത്ത് നിൽക്കുന്ന കാര്യമാണ് എന്നും മന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News