സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വി.സിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതിയെ അറിയിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വി.സിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതിയെ അറിയിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ് ബോസ്. ആറ് യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വി.സിയെ നിയമിക്കാമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. അറ്റോണി ജനറല്‍ വെങ്കിട്ടരമണിയാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്ക് വേണ്ടി കോടതിയില്‍ നിലപാട് അറിയിച്ചത്.

ഒരാഴ്ചക്കുള്ളില്‍ ആവശ്യമായ നടപടിയെടുക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി വിശ്വനാഥനും നിര്‍ദേശിച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇക്കാര്യത്തില്‍ ഹൈകോടതി ഉത്തരവിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാറാണ് സുപ്രീകോടതിയെ സമീപിച്ചത്. 13 യൂണിവേഴ്‌സിറ്റികളില്‍ വൈസ് ചാന്‍സിലര്‍ നിയമനം നടത്തിയ ഗവര്‍ണറുടെ തീരുമാനം ശരിവെച്ചാണ് ഹൈകോടതി ഉത്തരവിറക്കിയത്.

Also Read:   നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഗവര്‍ണര്‍ നിയമിച്ച ഇടക്കാല വിസിമാര്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് 2023 ഒക്ടോബറില്‍ കോടതി സ്റ്റേ ചെയ്തിരുന്നു. അഡ്ഹോക്ക് അല്ലെങ്കില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍മാരുടെ നിയമനവും കോടതി തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News