യൂക്കോണ്‍ പ്രവിശ്യ ഭരണാധികാരി രഞ്ജ് പിള്ളൈ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാനഡയിലെ യൂക്കോണ്‍ പ്രവിശ്യ ഭരണാധികാരി രഞ്ജ് പിള്ളൈ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.

ആരോഗ്യം, ഐടി മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്തു. നോര്‍ക്ക വഴി ആരോഗ്യരംഗത്തെ മലയാളി പ്രൊഫഷനലുകളെ യൂക്കോണില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തു.

Also Read: ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ നടന്ന ഗൂഢാലോചന ഒന്നൊന്നായി പുറത്തുവരുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെയും യൂക്കോണിലെയും ഐ.ടി കമ്പനികള്‍ തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്ന കാര്യവും ചര്‍ച്ചയില്‍ വന്നു.

യോഗത്തില്‍ യൂക്കോണ്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മന്ത്രി ടിഫാനി ബോയ്ഡ്, സാമ്പത്തിക വികസന വകുപ്പ് ഡെപ്യൂട്ടി മന്ത്രി മൈക്കല്‍ പ്രൊക്കാസ്‌ക, കനഡ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് ആന്റ് സി.ഇ. ഒ വിക്ടര്‍ തോമസ്, വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News