കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നു: മുഖ്യമന്ത്രി

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ക്രമസമാധാന നില പരിശോധിക്കാനും പ്രകോപനങ്ങൾ സൃഷ്ടിക്കാനുമാണ് ഗവർണർ കോഴിക്കോട് ശ്രമിച്ചത്, എന്നാൽ കേരളം അത്തരം പ്രകോപനങ്ങളിൽ വീഴില്ല എന്ന് ഗവർണർ തന്നെ തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: വയനാട്ടിൽ നിന്നും പിടികൂടിയ കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

പൊലീസിനെ അറിയിക്കാതെ റോഡിലൂടെ നടന്നത് പ്രോട്ടോകോൾ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റായ മാതൃകയാണ്. ഒരു നോട്ടീസും ഇല്ലാതെ സുരക്ഷിതമായി ഇറങ്ങിച്ചെല്ലാവുന്ന എത്ര ഇടങ്ങൾ ഉണ്ട് എന്നത് ഇതിൽ നിന്നും ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകും. എന്താണ് അദ്ദേഹത്തിൻറെ മനസ്സിൽ എന്ന് അറിഞ്ഞുകൂടാ. ഗവർണർ ആക്രമിക്കപ്പെട്ടാൽ സംസ്ഥാന ഗവർമെൻറ് പിരിച്ചുവിടാം എന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ചിലപ്പോൾ ആ ചിന്തയാകാം ഗവർണറെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ച് മഹാരാജാസ് കോളേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News