ഭാവഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ കേരള ഗവർണറും നിയമസഭാ സ്പീക്കറും അനുശോചിച്ചു

ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും സ്പീക്കർ എ.എൻ. ഷംസീറും അനുശോചിച്ചു. “ആറ് പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിൻ്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരുമെന്നും അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ALSO READ: ‘അമിത വേഗതയ്ക്ക് കടിഞ്ഞാണിടാൻ ജിയോ ഫെൻസിങ്; ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ്’: മന്ത്രി കെബി ഗണേഷ്‌കുമാർ

മലയാളിയുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന മഹാ ഗായകൻ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും അനുശോചിച്ചു. മലയാളിയുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന നിരവധി ഗാനങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച മഹാനായ ഗായകനായിരുന്നു പി. ജയചന്ദ്രനെന്നും അഞ്ചു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തിൻ്റെ സംഭാവനകൾ മലയാള സിനിമയ്ക്ക് അളവറ്റതാണ്.

ALSO READ: വിരാമമിട്ടത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യ; മുഖ്യമന്ത്രി

അദ്ദേഹത്തിൻ്റെ ബന്ധുക്കളുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു- സ്പീക്കർ എ.എൻ. ഷംസീർ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News