പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള അര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്.
ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ഡിജിറ്റല്‍ വേര്‍തിരിവ് കുറയ്ക്കുമെന്നും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് കേരള നിയമസഭയെ അഭിസംബോധന ചെയ്യുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മികവ് ദേശീയതലത്തില്‍ ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ഡിവൈഡ് സമൂഹത്തില്‍ നിലനില്‍ക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാട്. ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here