നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിച്ചത് മോദി സര്‍ക്കാരിനെതിരായ കേരളത്തിന്റെ നിലപാട്. നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ച ഭാഗം ചുവടെ,
“നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച്, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹ്യനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണയിലുമാണെന്നും നമുക്ക് ഓര്‍ക്കാം.
ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയാണ്. ഈ അന്തഃസത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
വൈവിദ്ധ്യവും വര്‍ണ്ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയില്‍ നാം ഒത്തൊരുമിച്ച് നമ്മുടെ പന്ഥാവിലുളള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളര്‍ച്ചയുടേയും ഉത്തര വാദിത്വമുള്ള പ്രതിരോധശേഷിയുടേയും വര്‍ണ്ണകമ്പളം നെയ്‌തെടുക്കും.”
Also Read : ബുക്കിന്റെ അവസാന പേജ് മാത്രം വായിക്കുന്നവരാണോ നിങ്ങള്‍ ? വായന വളര്‍ത്താന്‍ ഇതാ ചില ടിപ്‌സുകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here