വി സിമാരില്‍നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടും

സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വി സിമാരില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വിശദീകരണം തേടും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോട് രാജ്ഭവനില്‍ ഹാജരാകാന്‍ നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബിജെപി കോടികള്‍ സംഭാവനകള്‍ പിരിച്ചു; വിശദാംശങ്ങള്‍ പുറത്ത്

അസൗകര്യം അറിയിച്ച സംസ്‌കൃത സർവ്വകലാശാല വിസിയോട് ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി കെടിയു വിസിയെ പുറത്താക്കിയതിന് പിന്നാലെയാണ് മറ്റ് വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയത്.

നടപടി എടുക്കുന്നത് യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ്. നാല് പേരാണ് ഇനി പട്ടികയില്‍ ബാക്കി. ഹൈക്കോടതിയാണ് വിസിമാരുടെ ഹര്‍ജിയില്‍ ഹിയറിങ് നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News