പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍; ഒപ്പിട്ടത് ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. മറ്റ് 7 ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു. ലോകായുക്ത നിയമ ഭേദഗതി, സര്‍വകലാശാല നിയമ ഭേദഗതികള്‍ , സഹകരണ നിയമ ഭേദഗതി ഉള്‍പ്പെടെ ഉള്ള ബില്ലുകളാണ് രാഷ്ട്രപതിക്ക് അയക്കുക.

Also Read : ഇളം മഞ്ഞ വസ്ത്രം, വെള്ള ഷാൾ കൊണ്ട് പകുതി മുഖം മറച്ച സ്ത്രീ; കുട്ടിയെ കാണാതായ സംഭവത്തിൽ ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി പിടിച്ചുവെക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിന്യായം കേരള ഗവര്‍ണര്‍ വായിക്കുന്നത് നന്നായിരിക്കും എന്ന്  കോടതി അഭിപ്രായം ഒപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള കേരള സർക്കാരിന്‍റെ ഹർജി കോടതി നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യം.

ഇതേതുടർന്നാണ് അനിശ്ചിതമായി നീട്ടിയ 8 ബില്ലുകളിൽ ഏ‍ഴ് ബില്ലുകള്‍ രാഷ്ട്രപതിക്കയക്കാനുള്ള ഗവര്‍ണറുടെ നിര്‍ണായക തീരുമാനം വന്നത്.  ലോകായുക്ത നിയമഭേദഗതി, ചാന്‍സലര്‍സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള സര്‍വകലാശാല നിയമത്തിലെ രണ്ട് ഭേദഗതികള്‍,  വൈസ് ചാന്‍സലര്‍നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി ബില്‍, സര്‍വകലാശാല അപ്പലേറ്റ് അതോറിറ്റി ബില്‍, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിക്ക് അയക്കുക.

Also Read : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍

ഇതോടെ സുപ്രധാന ബില്ലുകള്‍രാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് രാജ്ഭവന്‍റെ തീരുമാനം. അതെസമയം, കേരള പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ പൊതുജനാരോഗ്യ ബില്ല് നിർമ്മിച്ചത്. ഇൗ വർഷം മാർച്ചിൽ പാസാക്കി ഏപ്രിലിലാണ് ഗവർണറുടെ പരിഗണനയ്ക്ക് ബിൽ സർക്കാർ അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News