ഗവര്‍ണ്ണറും സുധാകരനും വിഡി സതീശനുമെല്ലാം ഒറ്റക്കെട്ടാണ്: എം വി ഗോവിന്ദന്‍ മാസറ്റര്‍

ഗവര്‍ണ്ണറും സുധാകരനും വിഡി സതീശനുമെല്ലാം ഒറ്റക്കെട്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസറ്റര്‍. നവകേരള സദസ്സ് പരാജയപപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ബിജെപി യുഡിഎഫ് ഐക്യമാണ് പ്രതിഷേധത്തിന്റെ കാര്യത്തില്‍ കണ്ടതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചാവേറുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്,പാര്‍ട്ടി അണികളല്ല. ബി ജെ പി അജണ്ട നടപ്പാക്കാന്‍ കെ സുധാകരന്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

Also Read:  ആഭാസ സമരങ്ങള്‍ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ലക്ഷ്യം വച്ചുള്ള അദൃശ്യമുന്നണിയുടെ തിരക്കഥ : മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളം കണ്ട ഏറ്റവും വലിയ ജനകീയ പങ്കാളിത്തമാണ് നവകേരള സദസ്. ബഹിഷ്‌കരണം പ്രതിപക്ഷ നേതൃനിരയില്‍ മാത്രം ഒതുങ്ങിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാല്‍ കേസെടുക്കുമെന്നും ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News