കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു. ബിജെപി നേതാക്കളുടെ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഗവർണർ കത്ത് നൽകിയത്. കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, പി സുധീർ, വി വി രാജേഷ്, എസ് സുരേഷ് എന്നിവരുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
കോടിക്കണക്കിന് രൂപ ആറു ചാക്ക് കെട്ടുകളിലായിട്ട് തൃശൂർ ബിജെപി ജില്ലാ ഓഫീസിൽ കൊണ്ടുവന്നുവെന്നും. പണം കൊണ്ടുവന്ന സമയത്ത് ബിജെപി ജില്ലാ പ്രസിഡൻ്റും, കെ. സുരേന്ദ്രനും അവിടെ ഉണ്ടായിരുന്നുവെന്നുമായിരുന്നു തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ. ഏത് അന്വേഷണ ഏജൻസി വന്നാലും താൻ വെളിപ്പെടുത്തിയ കാര്യങ്ങൾ മാറ്റുകയില്ലെന്നും തൻ്റെ കൈയ്യിലുള്ള തെളിവുകൾ അന്വേഷന ഏജൻസിക്ക് കൈമാറുമെന്നും സതീഷ് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here