കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിൽ ഗവർണർ ശ്രമിക്കുന്നു; മുഖ്യമന്ത്രി

കേരളത്തിന്റെ സമാധാനമായ അന്തരീക്ഷം തകർക്കുന്നതിൽ ഗവർണർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ അത് പരസ്യമായി പറഞ്ഞിട്ടുമുണ്ട്, തനിക്ക് ആരെയും അംഗീകരിക്കേണ്ട കാര്യമില്ല എന്നും താൻ തോന്നിയത് ചെയ്യും എന്നാണ് ഗവർണർ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തപെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ നിലപാടല്ല ഇത് , പ്രകോപനം ഉണ്ടാക്കി സംഘർഷം ഉണ്ടാകുകയും നാടിന്റെ സമാധാനം ഇല്ലാതാക്കുവാനുമുള്ള ശ്രമം ഗവർണർ നടത്തുകയുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ഗുഹയ്ക്കുള്ളിൽ പ്രീവെഡിങ് ഷൂട്ട്; വിളിക്കാതെ വന്ന അതിഥിയെ കണ്ട് ഞെട്ടി വധൂവരന്മാർ

സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് ഗവർണർ വിദ്യർത്ഥികളെ പറയാൻ ഇനി മോശം വാക്കുകൾ ഒന്നുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിലവാര തകർച്ചയിലേക്ക് വിദ്യർത്ഥികൾ എത്തിയില്ല എന്നതും നല്ല കാര്യമാണ്. ഗവർണറുടെ കെണിയിലും വിദ്യാർത്ഥികൾ കുടുങ്ങിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News