ഭരണഘടന വിരുദ്ധമായ നടപടികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് കരുതരുത്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭരണഘടനാ വിരുദ്ധമായി തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയെ സംരക്ഷിക്കുമെന്നാണ്. അതിനു വിരുദ്ധമായി ഒന്നും ചെയ്യാന്‍ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയങ്ങള്‍ പാസാക്കാനുള്ള അധികാരം നിയമസഭകള്‍ക്കുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം നിയമസഭകള്‍ക്ക് ഉണ്ട്. എന്നാല്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണം എന്നതാണ് ചട്ടം. ഭരണഘടന വിരുദ്ധമായ നടപടികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് കരുതരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

ഗവര്‍ണര്‍മാര്‍ക്കെതിരായ പോരാട്ടത്തില്‍ കേരളവും തമിഴ്നാടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുന്ന ഗവര്‍ണര്‍മാരുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ കേരളവും തയ്യാറാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യന്ത്രി എം.കെ സ്റ്റാലിന് കത്തെഴുതിയിരുന്നു. കേരളത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.

കേരളത്തിലെ സമാനമായ അവസ്ഥ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും നിലനില്‍ക്കുന്നുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് നിയമസഭ തമിഴ്നാട്ടില്‍ ഒരു പ്രമേയം തന്നെ പാസാക്കിയിട്ടുണ്ട്. അതിന് ശേഷമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തയച്ചുകൊണ്ട് ഗവര്‍ണര്‍മാരുടെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരായ പോരട്ടത്തില്‍ പിന്തുണ വേണമെന്ന അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചത്.

Also Read: ‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടര്‍ത്തി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News