നിയമപ്രശ്നമില്ലാത്ത ബില്ലാണ് ഗവർണർ പിടിച്ചുവച്ചതെന്ന് മന്ത്രി പി രാജീവ്. ലോകായുക്ത നിയമ ബെഥാഗതി ബില്ലിൽ ഗവർണർ ഒപ്പുവച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണഗതിയിൽ നിന്ന് വിപരീതമായി. സംസ്ഥാനത്തിന് അധികാരമുള്ള ബില്ലാണ് ഗവർണർ തടഞ്ഞുവെച്ചത്. ലോകായുക്തയുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയമം പാസാക്കാവുന്നതാണ്.
Also Read: കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വച്ച് പുലർത്തുന്നത്: എളമരം കരീം എംപി
ഈ ബിൽ തടഞ്ഞുവച്ചതും രാഷ്ട്രപതിക്കയച്ചതും ഗവർണർ തന്നെയാണ്. രാഷ്ട്രപതിക്കയച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സുപ്രീം കോടതിയിലടക്കം നിലവിലുണ്ട്. ആ സാഹചര്യത്തിലാണ് ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചിരിക്കുന്നത്. ലോകായുക്ത ഒരു അന്വേഷണസംവിധാനമാണ്. യഥാർത്ഥത്തിൽ ഇതിൽ തിരിച്ചടി യുഡിഎഫിനും കൂടെയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണ്. അത് ഒന്നുകൂടി തെളിയുകയാണ് രാഷ്‌ട്രപതി ഒപ്പുവച്ചതോടെ എന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.
Also Read: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം തുടർന്ന് കർഷക സംഘടനകൾ
ഈ ബിൽ പോലെ തന്നെ ഗവർണർ തടഞ്ഞുവച്ച മറ്റു ബില്ലുകളും പരിഗണനയിലുള്ളതാണ്. ഇപ്പോൾ കണ്ടതുപോലെ നിയമപരവും ജനാധിപത്യപരവുമായ ഇടപെടൽ അവയിലുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here