ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന് വേണ്ടി: ഡിവൈഎഫ്‌ഐ

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന് വേണ്ടിയെന്ന് ഡിവൈഎഫ്‌ഐ. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരണം നടത്താന്‍ ശ്രമിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘ പരിവാരത്തിന്റെ പ്രതിനിധികളായി സെനറ്റില്‍ തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് പറയാന്‍ യുഡിഎഫ് തയ്യാറാവുമോയെന്നും വി വസീഫ്. ഗവര്‍ണര്‍ മാറ്റുക എന്നതിനപ്പുറം ഗവര്‍ണര്‍ ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകണമെന്നും വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് മുന്നിൽ

പൊതിച്ചോറ് ഹൃദയ പൂര്‍വ്വം പരിപാടിയെ അനാശാസ്യം എന്ന് വിശേഷിപിച്ച യൂത്ത് കോണ്‍ഗ്രസ് കൊല്ലുന്ന രാജാവിന് തിന്നുന്ന പ്രജയാണെന്നും വസീഫ് പറഞ്ഞു. രക്തദാനത്തെയും യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കുമോ. അവര്‍ ഞങ്ങളോട് ഇത്തരം കാര്യങ്ങളില്‍ മല്‍സരിച്ച് സേവനങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. ഏതെങ്കിലും സ്ഥലത്തു എന്നെങ്കിലും ഒരു ഭക്ഷണം കൊടുത്ത ശീലം യൂത്ത് കോണ്‍ഗ്രസിന് ഉണ്ടോയെന്നും വസീഫ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News