ഗവര്‍ണര്‍ നിയമനം, ഭരണഘടനയില്‍ ഒരു ഭേദഗതിയും പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്രം

ഗവര്‍ണര്‍മാരുടെ നിയമനം സംബന്ധിച്ച് ജസ്റ്റിസ് ആര്‍.എസ്.സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം ഭരണഘടനയുടെ 155-ാം അനുഛേദത്തില്‍ ഭേദഗതി വരുത്തുമോ എന്ന ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യത്തിനാണ് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷം ഗവര്‍ണര്‍മാരെ നിയമിക്കണം എന്നതായിരുന്നു കമ്മീഷന്‍ ശുപാര്‍ശ.

എന്നാല്‍ മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തി ഗവര്‍ണര്‍മാരെ നിയമിക്കാനുള്ള നിര്‍ബന്ധിത വ്യവസ്ഥ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തുക എന്നത് ഒരു കീഴ്വഴക്കമായി മാത്രമെ കാണാനാകു. അതിനെ ഭരണഘടന വ്യവസ്ഥയാക്കി മാറ്റുന്നത് പ്രായോഗികമല്ല എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. ജോണ്‍ ബ്രിട്ടാസിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News