ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ഗവർണർ ബില്ലുകൾ ഒപ്പിടാത്ത വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷിയും മൊഴിയും എല്ലാം ഗവർണ്ണറുടേതാണ്. സമ്മർദ്ദത്തിന് വഴങ്ങി എന്ന മൊഴിക്ക് ഔചിത്യമില്ല. ഗവർണർ കോടതിയിൽ നൽകിയത് തെറ്റായ മൊഴിയാണെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: ഗുജറാത്തിൽ കോടികളുടെ തട്ടിപ്പ്;
 മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ റിമാൻഡിൽ

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഗവർണർക്ക് തൽസ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സമ്മർദ്ദത്തിനാണ് ഗവർണ്ണർ വഴങ്ങിയതെന്നും പദവിക്ക് ചേർന്ന നിലയിലല്ല ഗവർണ്ണറുടെ വാർത്താ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാട്; ഉദാഹരണം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്: മുഖ്യമന്ത്രി

സുപ്രീം കോടതിയെ അവഹേളിച്ച് ഗവർണർ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഗവർണറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന തരത്തിൽ വ്യാപകമായി പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here