ഗവര്‍ണറുടേത് വ്യക്തിപരമായ അജണ്ട, നിലപാട് നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് ഗവര്‍ണറുടേത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ അനാവശ്യമായി ബില്ലുകള്‍ വെച്ച് താമസിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

READ ALSO:കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറി, സംഘാടകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഗവര്‍ണറുടെ ഉത്തരവാദിത്വം എന്തെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ക്ക് പല താത്പര്യങ്ങളും ഉണ്ടാകും. ചാന്‍സലര്‍ സ്ഥാനത്ത് ഇരിക്കില്ലെന്ന് ഗവര്‍ണര്‍ ഇങ്ങോട്ട് പറഞ്ഞു. ഗവര്‍ണര്‍ക്കുള്ളത് വ്യക്തിപരമായ അജണ്ടയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:കെഎസ്‌യുവിന്റേത് സമരാഭാസം: മന്ത്രി ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News