സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ; ഗവർണറുടെ വ്യക്തിഗത സുരക്ഷ സിആർപിഎഫിന്‌

ഗവർണറുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ. വ്യക്തിഗത സുരക്ഷ സിആർപിഎഫിന്‌. യാത്രയിൽ മുന്നിലും പിന്നിലുമുള്ള വാഹനങ്ങളിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുണ്ടാകും. രാജ്ഭവന്റെ ഉള്ളിലും സി.ആർ.പി.എഫ്. രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷയൊരുക്കും. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് നിശ്ചയിക്കുന്നത് പൊലീസായിരിക്കും.

Also Read: എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ചതിനായിരുന്നു കേസ്

കൊല്ലം നിലമേലിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വകവയ്ക്കാതെ ഗവർണർ റോഡിലിറങ്ങി കുത്തിയിരുന്നതാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾക്ക് കാരണം. കഴിഞ്ഞദിവസം കൊല്ലത്ത് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് മുന്നിൽ വണ്ടി നിർത്തി ഗവർണർ റോഡിലിറങ്ങിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരോടും വിദ്യാര്ഥികളോടും ആക്രോശിക്കുകയും ഒന്നര മണിക്കൂർ ഗവർണർ റോഡിൽ കുത്തിയിരിക്കുകയും ചെയ്തു.

Also Read: മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾ കലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്

ഗവർണർക്ക് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ സമയമില്ലെന്നും എന്നാൽ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നുമുള്ള തരത്തിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News