ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐഎം

ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സിപിഐഎം ഗവർണറോടുള്ള എതിർപ്പ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഗവർണർ വാർത്താക്കുറിപ്പ്‌ പുറത്തിറക്കിയിരിക്കുന്നത്‌.

Also Read: ഗവർണർ ആയാൽ എന്തും വിളിച്ച് പറയാം എന്ന ചിന്ത വേണ്ട; ഗവർണറെ കണ്ണൂരിന്റെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി

ഭരണഘടനാ വിരുദ്ധമായ നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട്‌ പോകുന്ന ഗവർണറുടെ നടപടിയാണ്‌ ഭരണഘടനാ വിരുദ്ധം. സർവകലാശാലകളിൽ ആർഎസ്‌എസ്‌, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച്‌ രാഷ്ട്രീയം കളിക്കാനാണ്‌ ഗവർണറുടെ ശ്രമം. സർവകലാശാലകളിലെ കാവിവൽക്കരണത്തിന്റെ തുടർച്ചയാണിത്‌. ഇതിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. SFI ഒരു സ്വാതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. SFI നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.

Also Read: ഗവർണർ ആയാൽ എന്തും വിളിച്ച് പറയാം എന്ന ചിന്ത വേണ്ട; ഗവർണറെ കണ്ണൂരിന്റെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി

ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ ഗവർണർ നടത്തുന്നത്‌. അത്‌ കേരളത്തിൽ വിലപ്പോകില്ലെന്ന്‌ വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്‌. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച്‌ മറയ്‌ക്കാനുള്ള നീക്കമാണ്‌ ഗവർണർ നടത്തുന്നത്‌. അത്‌ കേരളം അനുവദിച്ചുനൽകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News