ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം, ഒടുവിൽ പിരിയാൻ തീരുമാനിച്ചു; ഗോവിന്ദ് പദ്മസൂര്യയും ഗോപികയും ഓർമ്മകൾ പങ്കുവെക്കുന്നു

അടുത്തകാലത്ത് സമൂഹ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച താര വിവാഹമായിരുന്നു അവതാരകൻ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടി ഗോപികയും തമ്മിലുള്ളത്. ഇരുവർക്കും നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ വലിയ രീതിയിലാണ് ഓൺലൈൻ മാധ്യമങ്ങളും മറ്റും ഈ വിവാഹത്തെ വാർത്തയാക്കിയത്. ഇപ്പോഴിതാ ഇരുവരും പ്രണയത്തിനിടയിൽ തങ്ങൾ അനുഭവിച്ച സന്തോഷങ്ങളെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

ALSO READ: ‘ഇത് താൻ വാലിബൻ’, പുതിയ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു, മലൈക്കോട്ടൈ വാലിബനിലെ വൈറലായ ആ ചിത്രം ഇതാ

ഗോവിന്ദ് പദ്മസൂര്യയും ഗോപികയും പറഞ്ഞത്

ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമോ എന്ന ആശങ്ക ഗോപികക്കുണ്ടായപ്പോൾ, ആ ആശങ്ക ജിപിയിലും ആശങ്കയുണ്ടാക്കി. രണ്ട് പേരും ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം എടുക്കരുതെന്ന് ജിപിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഗോപികയുടെ മനസ്സിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പിരിയാനും നല്ല സുഹൃത്തുക്കളായി തുടരാനും ജിപി നിർദേശിച്ചു. എന്നാൽ ആ ഉറച്ച തീരുമാനത്തിന് മുന്നിൽ ഗോപികയുടെ ആശങ്കകൾ ഇല്ലാതായി. നടക്കില്ലെന്നു കരുതിയ വിവാഹം നടത്താമെന്നായി ഇരുവരും

ALSO READ: ഞങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരേ നിലപാട്; വര്‍ഗീയശക്തികളെ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എന്നാൽ ഇരുവരുടെയും മനസ്സിൽ ഇത്തരത്തിൽ പലവിധ ആശങ്കകളും മറ്റും നിലന്നിരുന്നതിനാൽ വീട്ടുകാരോട് ഒരു അവസാന തീരുമാനം ഇരുവരും വൈകിയാണ് പറഞ്ഞത്. അത് വരെയുള്ള സമയം പരസ്പരം കൂടുതൽ മനസിലാക്കാനും പ്രണയം കണ്ടെത്താനുമായി മാറ്റിവച്ചു. കല്യാണത്തിന് മാനസികമായി തയാറെടുക്കാൻ കുറച്ചു കൂടി സമയം വേണമെന്ന് തോന്നിയതിനാലാണ് അങ്ങനെ തീരുമാനിച്ചത്. പിന്നീട് വീട്ടിൽ കാര്യം അറിയിച്ചപ്പോൾ കുടുംബങ്ങൾ കൂടിയാലോചിച്ച് കുടുംബാംഗങ്ങളെ മാത്രം ഉൾപ്പെടുത്തി വിവാഹനിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News